കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ജാഗ്രതാ നിര്‍ദേശം 
Kerala

അയച്ചുതരുന്നത്  സ്‌ക്രീന്‍ ഷെയര്‍ ആപ്പ്, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്; കെവൈസി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്: ജാഗ്രത പാലിക്കാന്‍ കേരള പൊലീസ് 

കെവൈസി വെരിഫിക്കേഷന്റെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെവൈസി വെരിഫിക്കേഷന്റെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ,  ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ മാത്രം സമര്‍പ്പിക്കുക. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒടിപി, പിന്‍ നമ്പര്‍ എന്നിവ  കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

കസ്റ്റമേഴ്സിന്റെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്   ബാങ്കിങ്, ഇന്‍ഷുറന്‍സ് കമ്പനികളും  മൊബൈല്‍ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്.  ഈയിടെയായി  ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ഇതിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും  റിപ്പോര്‍ട്ട് ചെയ്തുവരുന്നു. KYC വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ,  ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ മാത്രം സമര്‍പ്പിക്കുക.

സുരക്ഷാ മുന്‍കരുതലുകള്‍:

1. സ്പാം കോളുകള്‍,  ഇമെയിലുകള്‍, SMS- കള്‍ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്. 
2. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ OTP, PIN നമ്പര്‍ എന്നിവ  കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
3. ലിങ്കുകള്‍ മുഖേന ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ ഒരിക്കലും ബാങ്കിങ്/കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കരുത്. നിങ്ങളുടെ ഡോക്യുമെന്റ്‌സ്  മോഷ്ടിക്കപ്പെട്ടേക്കാം.
4. KYC വെരിഫിക്കേഷന്‍  ആപ്ലിക്കേഷന്‍ എന്ന പേരില്‍ തട്ടിപ്പുകാരന്‍ അയച്ചുതരുന്നത്  സ്‌ക്രീന്‍ ഷെയര്‍ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്‌സസ്സ് അവര്‍ക്കു ലഭിക്കുകയും നിങ്ങള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ  ആധികാരികത ഉറപ്പുവരുത്തുക 
5. തട്ടിപ്പുകാര്‍ അയച്ചു  തരുന്ന ലിങ്കുകളിലൂടെ  നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യാജ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വാലറ്റ് / അക്കൗണ്ടുകളിലേക്ക്  പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു മാറ്റാനും സാധ്യതയുണ്ട് 
6. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ മുതലായവയില്‍ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങള്‍ / ഇമെയിലുകള്‍ തുടങ്ങിയവയിലെ  ലിങ്കുകളില്‍ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തേക്കാം.
7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യരുത്.  അവ 
 പേയ്മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം . 

8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT