എഎന്‍ഐ ചിത്രം 
Kerala

മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍; മൂന്നു മലയാളികള്‍ മരിച്ചു

ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്‌വാളിലാണ് അപകടം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മംഗലാപുരം: മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ടാപ്പിങ് തൊഴിലാളികളാണ്. 

ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്‌വാളിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു. 

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT