black magic  പ്രതീകാത്മക ചിത്രം
Kerala

അന്ധവിശ്വാസ ചൂഷണവും മന്ത്രിവാദവും തടയാന്‍ നിയമം; കരട് ബില്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ടും കരട് ബില്ലും സമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസ ചൂഷണം അടക്കമുള്ള ഹാനികരമായ പ്രവൃത്തികള്‍ തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ടും കരട് ബില്ലും സമര്‍പ്പിച്ചു.

അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയവ തടയുകയാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ സംരക്ഷണങ്ങളും പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങളും പരിഗണിച്ചാണ് വിദഗ്ധ സമിതി കേരളത്തിന് അനുയോജ്യമായ കരട് നിയമം തയ്യാറാക്കിയത്.

മുന്‍ ജില്ലാ ജഡ്ജി കെ ശശിധരന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകള്‍ സമിതി വിശദമായി പരിശോധിച്ചു. നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും വിലയിരുത്തിയശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Law to curb exploitation based on superstition and occult practices; expert committee submits draft bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലൈംഗിക ആവശ്യം നിരസിച്ചതിന് പ്രമുഖ നടന്‍ നായികയെ ആക്രമിച്ചു, മനഃപൂര്‍വം വീഴ്ത്തി നടിയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തു'; മലയാള സിനിമയിലെ ചൂഷണത്തിന്റെ അറിയാക്കഥകളുമായി പുസ്തകം

സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

കാസർകോട് എംജി റോഡ് വീതികൂട്ടാൻ ഭൂമി വിട്ടുനൽകാൻ വ്യാപാരികൾ; ഗതാഗതക്കുരുക്കിന് പരിഹാരമാകും

'സാർ അപ്പോൾ ആ ഡിസിപ്ലിനോടെ, ആ സമയത്ത് തന്നെ പോയതാകും'; വൈകാരിക കുറിപ്പുമായി നവ്യ നായർ

വയോജന കമ്മീഷൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു: വയോധികരായ അന്തേവാസികൾക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം