യു ആര്‍ പ്രദീപ്, പി സരിന്‍ 
Kerala

ചേലക്കരയിൽ യു ആര്‍ പ്രദീപ്, പാലക്കാട് പി സരിന്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിനെ മാറ്റിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു. ചെറിയവോട്ടിനാണ് കോണ്‍ഗ്രസ് അന്ന് വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീലിന്റെ ഭാഗമായാണ് ഷാഫിയെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിയെ വിജയിച്ചത് കോണ്‍ഗ്രസ് ആണെന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന