LDF candidate Maya V is contesting in the Koothattukulam  
Kerala

വോട്ടുതേടുന്ന 'മായാവി', സ്ഥാനാര്‍ഥി വൈറല്‍, ട്രോളുകള്‍ക്കു പുല്ലു വില

ബാലരമയിലെ മായാവി ചിത്രകഥ മുതല്‍ മമ്മൂട്ടി ചിത്രം മായാവി വരെ ട്രോളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ കൂത്താട്ടുകുളത്തെ ഇടത് സ്ഥാനാര്‍ഥി കേരളത്തിലാകെ വൈലറായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നുകഴിഞ്ഞു. വ്യത്യസ്തരായ സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്താ താരങ്ങള്‍. ഈ പട്ടികയില്‍ പേരുകൊണ്ട് ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാര്‍ വെസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പേര് മായ (35), പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ന്നാല്‍ മായ .. മായാ വി ആയി.

ബാലരമയിലെ മായാവി ചിത്രകഥ മുതല്‍ മമ്മൂട്ടി ചിത്രം മായാവി വരെ ട്രോളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ കൂത്താട്ടുകുളത്തെ ഇടത് സ്ഥാനാര്‍ഥി കേരളത്തിലാകെ വൈലറായി. മായാവി സിനിമയിലെ സലിംകുമാറിന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയാണ് ട്രോളിലുള്ളത്. രാഷ്ട്രീയത്തില്‍ ഇത്തവണ ഭാഗ്യപരീക്ഷത്തിന് ഇറങ്ങുന്ന മായ ചാനലുകളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കൂടിയാണ്.

കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് സിജി ദാമോദരന്റെ നാടാണ് കൂത്താട്ടുകുളം.

ഹോട്ടല്‍ ഷെഫായ സിജി സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. അമ്മയുടെ പേരായ വാസന്തിയിലെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു മായ, മായാ വി ആയത്. പഠനകാലത്ത് തന്നെ കൂട്ടുകാര്‍ക്കിടയില്‍ പേര് ഹിറ്റായിരുന്നു. സ്ഥാനാര്‍ഥിയായതോടെ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡ് ആയതിന്റെ സന്തോഷവും മായയ്ക്കുണ്ട്.

ട്രോളുകള്‍ നിറയുമ്പോള്‍ താന്‍ അത് ആസ്വദിക്കുന്നു എന്നാണ് മായയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നത്. അതിലും ഹാസ്യത്തിന്റെ മേമ്പൊടിയും മായ ചേര്‍ക്കുന്നു. 'ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്' എന്നാണ് മായയുടെ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സിറ്റിങ് ഡിവിഷനിലാണ് മായ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത്. യുഡിഎഫിലെ പി.സി. ഭാസ്‌കരനാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

Viral Candidate Kerala Local Body Election: Maya V is contesting in the Koothattukulam municipal elections as an LDF candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്

ഐക്യൂഒഒ 15 ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ; അറിയാം വിലയും ഫീച്ചറുകളും

പങ്കാളിക്ക് ക്രൂരമര്‍ദനം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

ത്രില്ലർ സീരിസുമായി പശുപതി; 'കുട്രം പുരിന്ദവൻ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപിയില്‍, ലംപ്‌സമായി മൂന്ന് ലക്ഷം രൂപ; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് പറയുന്നത്

SCROLL FOR NEXT