ഇപി ജയരാജന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം 
Kerala

'അടിക്കാന്‍ വരുമ്പോള്‍ കാലുണ്ടോ കൈയുണ്ടോ എന്നൊക്കെ നോക്കാനാവുമോ?' വിഡിയോ

വിഡി സതീശനോ സുധാകരനോ പോയി തല്ലു കൊള്ളട്ടെ. അവരാരും ഉണ്ടാവില്ലല്ലോ. വടി കാണുമ്പോ തന്നെ അവര്‍ ഓടുമല്ലോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പൊലീസ് ലാത്തിച്ചാര്‍ജിന്റെ നേരത്ത് കാലുണ്ടോ കൈയുണ്ടോ എന്നൊന്നും നോക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു. നവകേരള സദസ്സിനു നേരെ പ്രതിഷേധം ഉയര്‍ത്തിയ ഭിന്നശേഷിക്കാരനു മര്‍ദനമേറ്റത്തിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിക്കുന്നത് ഭിന്നശേഷിക്കാരന്‍ ചെയ്യേണ്ട പണിയാണോയെന്ന് ജയരാജന്‍ ചോദിച്ചു. ആരാണ് അതിനു പിന്നിലെന്നാണ് നോക്കേണ്ടത്. നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനാണ്? എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഈ കൊടുംക്രൂരത ചെയ്യുന്നത്?

വിഡി സതീശനോ സുധാകരനോ പോയി തല്ലു കൊള്ളട്ടെ. അവരാരും ഉണ്ടാവില്ലല്ലോ. വടി കാണുമ്പോ തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയൊക്കെ കൊണ്ടുവന്ന് ഇത്തരത്തില്‍ അക്രമ പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതു നല്ല ശീലമല്ലെന്ന് ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT