കൊച്ചി: പി. എം. ശ്രീ: വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ' എന്ന സമകാലിക മലയാളം വാരികയിലെ ലേഖനത്തിലെ ഏതാനും ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് ഇടതുസര്‍ക്കാര്‍ നയത്തിനെതിരായ ലേഖനമെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്‍. ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയും ശരിയായ രാഷ്ട്രീയ നിലപാടും തിരിച്ചറിയണം. ഇടത് വിരുദ്ധരുടെ ഈ കള്ള പ്രചാരണങ്ങള്‍ നിര്‍ദ്ദയം തള്ളിക്കളയണമെന്നും രതീഷ് കാളിയാടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാതെ പിടിച്ചുനില്‍ക്കുന്നതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളാണ് ലേഖനത്തിന്റെ ഉള്ളടക്കം. സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ സവിശേഷ സാഹചര്യത്തില്‍ എം ഒ യുവില്‍ ഒപ്പിടേണ്ടി വന്നപ്പോഴും നടപ്പിലാക്കാതെ ആ സര്‍ക്കാര്‍ പിന്തുടര്‍ന്ന പാത നിലവിലെ സര്‍ക്കാരും പിന്തുടരണമെന്നാണ് ലേഖനത്തിലെ നിര്‍ദ്ദേശം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ അന്ന് സംസ്ഥാനത്തിന് സ്വന്തം നയം നടപ്പാക്കാന്‍ സാധിക്കുമെങ്കിലും പി എം ശ്രീ ഒപ്പിടുന്നതിലൂടെ കേന്ദ്ര നയം പിന്തുടരുകയാണെന്ന നില വരുമെന്നതിനാലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എംഒയു മരവിപ്പിച്ചത്.
ഫലത്തില്‍ പി എം ശ്രീ പദ്ധതി നിരാകരിക്കുകയാണ് മുന്‍ സര്‍ക്കാര്‍ ചെയ്തത്. ഈ നയത്തെ മാറ്റിമറിച്ചാണ് പി എം ശ്രീയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരായ സമീപനമാണ് ലേഖനത്തില്‍ സ്വീകരിച്ചത്. അപരവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ ഇടയുള്ള പാഠങ്ങള്‍ തുടരേണ്ടതുണ്ടോ എന്നത് മാത്രമാണ് ചോദ്യം. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഇതര പഠനോപകരണങ്ങളും ഉപയോഗിച്ച് ഹലാലാക്കി പി. എം. ശ്രീ പദ്ധതി നടപ്പിലാക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും എന്ന് ലേഖനം വ്യക്തമാക്കിയിട്ടുണ്ട്. രതീഷ് കാളിയാടന്‍ വിശദീകരിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള 'എക്‌സംപ്ലറി സ്‌കൂള്‍സ് ' ആയി അവതരിപ്പിക്കപ്പെട്ട പി എം ശ്രീ സ്‌കൂളുകള്‍ എല്ലാ ഫെഡറല്‍ തത്വങ്ങളും കാറ്റില്‍പ്പറത്തി നടപ്പിലാക്കാനുള്ള ശ്രമത്തെ തുറന്നുകാണിക്കുന്നതാണ് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച 'പി. എം. ശ്രീ: വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ' . പദ്ധതിയുടെ ഭാഗമാകാതെ പിടിച്ചുനില്‍ക്കുന്നതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളാണ് ലേഖനത്തിന്റെ ഉള്ളടക്കം. സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ സവിശേഷ സാഹചര്യത്തില്‍ എം ഒ യുവില്‍ ഒപ്പിടേണ്ടി വന്നപ്പോഴും നടപ്പിലാക്കാതെ ആ സര്‍ക്കാര്‍ പിന്തുടര്‍ന്ന പാത നിലവിലെ സര്‍ക്കാരും പിന്തുടരണമെന്നാണ് ലേഖനത്തിലെ നിര്‍ദ്ദേശം.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ അന്ന് സംസ്ഥാനത്തിന് സ്വന്തം നയം നടപ്പാക്കാന്‍ സാധിക്കുമെങ്കിലും പി എം ശ്രീ ഒപ്പിടുന്നതിലൂടെ കേന്ദ്ര നയം പിന്തുടരുകയാണെന്ന നില വരുമെന്നതിനാലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എംഒയു മരവിപ്പിച്ചത്. തുടര്‍ നടപടികള്‍ സ്വീകരിച്ചുമില്ല. ഫലത്തില്‍ പി എം ശ്രീ പദ്ധതി നിരാകരിക്കുകയാണ് മുന്‍ സര്‍ക്കാര്‍ ചെയ്തത്. ഈ നയത്തെ മാറ്റിമറിച്ചാണ് പി എം ശ്രീയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരായ സമീപനമാണ് ലേഖനത്തില്‍ സ്വീകരിച്ചത്.
അപരവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ ഇടയുള്ള പാഠങ്ങള്‍ തുടരേണ്ടതുണ്ടോ എന്നത് മാത്രമാണ് ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാകണം പി. എം. ശ്രീ പദ്ധതിയോടുള്ള അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങള്‍. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഇതര പഠനോപകരണങ്ങളും ഉപയോഗിച്ച് ഹലാലാക്കി പി. എം. ശ്രീ പദ്ധതി നടപ്പിലാക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും എന്ന് ലേഖനം വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ പി. എം. ശ്രീ: വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ' എന്ന ലേഖനത്തിലെ ഏതാനും ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ നയത്തിനെതിരായ ലേഖനമെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. കൂട്ടത്തില്‍ ലേഖനവുമായോ എന്റെ സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായോ രാഷ്ട്രീയ നിലപാടുമായോ ബന്ധമില്ലാത്ത കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇടത് വിരുദ്ധരുടെ ഈ കള്ള പ്രചാരണങ്ങള്‍ നിര്‍ദ്ദയം തള്ളിക്കളയണം. ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയും ശരിയായ രാഷ്ട്രീയ നിലപാടും തിരിച്ചറിയണം. അതേസമയം തോന്നുംപടി വ്യാഖ്യനിച്ച് കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates