എന്‍ ഷംസുദ്ദീന്‍ 
Kerala

പിഎം ശ്രീ പദ്ധതി: 'കഴിഞ്ഞ സര്‍ക്കാര്‍ എംഒയു ഒപ്പിട്ടു, കിട്ടേണ്ട പണവും കിട്ടി'

ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്‍മാറാന്‍ സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

Author : Sujith

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എന്‍ ഷംസൂദ്ദീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. അതിന്റെ പേരിലുള്ള ഫണ്ടും വാങ്ങി. ഇനി എങ്ങനെയാണ് അതിന്റെ ഭാവി കാര്യങ്ങള്‍ എന്നാണ് ആലോചിക്കേണ്ടത്. ധാരണാപത്രം ഒപ്പിട്ടത് വിവാദമായതിന് പിന്നാലെ തത്കാലം നിര്‍ത്തിവയ്ക്കുന്നതായി പറയുകയായിരുന്നു. എന്നാല്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്‍മാറാന്‍ സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഷംസൂദ്ദീന്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി നേരത്തെ മുഖ്യമന്ത്രി വിഡി സതീശനും വ്യക്തമാക്കിയിരുന്നു. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LDF Govt Signed PM SHRI MoU and Received Funds, Says Education Minister N Shamsuddeen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

ജീവകാരുണ്യമാകാം, വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണ്ട, ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് നിയമലംഘനം

ഇന്ത്യന്‍ റെയില്‍വേയില്‍ ഹരിത വിപ്ലവം: ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും; പ്രത്യേകതകള്‍ അറിയാം

പങ്കാളിയെ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, ഒന്നും നടന്നില്ല; വിവാഹബ്യൂറോയ്ക്ക് പിഴയിട്ട് ഉപഭോക്തൃഫോറം

യമാല്‍ പരിക്കിന്റെ പിടിയില്‍? ലോകകപ്പ് ഫൈനലിന് മുന്‍പ് സ്‌പെയിന്‍ ക്യാമ്പില്‍ ആശങ്ക