P K Kunhalikkutty, V D Satheesan, Pinarayi Vijayan ഫെയ്സ്ബുക്ക്
Kerala

ലീഗ് 27 സീറ്റില്‍, വെച്ചുമാറ്റം തിരുവമ്പാടിയില്‍ മാത്രം, യുഡിഎഫില്‍ ധാരണ; എല്‍ഡിഎഫില്‍ മാറ്റമുണ്ടാകില്ല

13 സീറ്റുകള്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും. ഇതുസംബന്ധിച്ച് യുഡിഎഫില്‍ പ്രാഥമിക ധാരണയായി. ചില സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ധാരണയായത്. പകരം ലീഗിന് ഏത് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. ലീഗിന് 27 സീറ്റുകള്‍ തന്നെ നല്‍കാനാണ് ധാരണയായിട്ടുള്ളത്. തിരുവമ്പാടിയില്‍ ലീഗിനു പകരം കോണ്‍ഗ്രസ് മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍. വി എസ് ജോയി അടക്കമുള്ളവരെ തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രി റോഷി അഗസ്റ്റിന്‍ വിജയിച്ചു വരുന്ന ഇടുക്കി സീറ്റിലും കോണ്‍ഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേതാണ് നിലവില്‍ ഈ സീറ്റ്. ഇവിടെ കേരള കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയസാധ്യത കുറവാണ്. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ റോഷിയെ തറപറ്റിച്ച് മണ്ഡലം തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.

അതേസമയം ഇടതുമുന്നണിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോര്‍മുല തന്നെ ഇത്തവണയും പിന്തുടരാനാണ് ഏകദേശ ധാരണ. പാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരുകയാണ്. 13 സീറ്റുകളും വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അധിക സീറ്റ് മോഹിക്കേണ്ടതില്ലെന്ന് സിപിഎം കേരള കോണ്‍ഗ്രസിനെ അറിയിച്ചതായാണ് സൂചന. കഴിഞ്ഞ തവണ വിട്ടു നല്‍കിയ കുറ്റ്യാടി സീറ്റിന് പകരം സീറ്റു ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല.

കഴിഞ്ഞ തവണ വിട്ടു നല്‍കിയ കുറ്റ്യാടി സീറ്റിനായി ഇത്തവണ കേരള കോണ്‍ഗ്രസ് ( എം) ബലംപിടിക്കില്ല. പകരം പേരാമ്പ്ര, ഏലത്തൂര്‍, കുട്ടനാട്, തിരുവനന്തപുരം സീറ്റുകളില്‍ ഒന്ന് ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ഇക്കാര്യം സൂചിപ്പിച്ച് ജോസ് എല്‍ഡിഎഫിന് കത്തു നല്‍കി. കുറ്റ്യാടി സീറ്റുകള്‍ വിട്ടു നല്‍കിയതോടെ, കഴിഞ്ഞ തവണ 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് ( എം) മത്സരിച്ചിരുന്നത്. ഇത്തവണ നേരത്തെ നല്‍കിയ 13 സീറ്റുകളും വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുള്ളത്.

ആര്‍ജെഡിക്ക് മൂന്നു സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. മുമ്പ് മത്സരിച്ചിരുന്ന കോവളം സീറ്റ് കൂടി വേണമെന്ന ആര്‍ജെഡിയുടെ ആവശ്യം തള്ളി. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്‍ ആര്‍ജെഡിക്ക് നല്‍കാനാണ് തീരുമാനം. മുമ്പ് നീലലോഹിതദാസന്‍ നാടാര്‍ കോവളത്ത് മത്സരിച്ചിരുന്നു. നീലലോഹിത ദാസന്‍ നാടാര്‍ ഇപ്പോള്‍ ആര്‍ജെഡിയിലാണ്. അതിനാലാണ് കോവളം സീറ്റു കൂടി ആര്‍ജെഡി ആവശ്യപ്പെട്ടത്.

The Muslim League will contest 27 seats in the assembly elections. A preliminary understanding has been reached in the UDF regarding this.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

പുറത്ത് താലിബാനുമായി യുദ്ധം, അകത്ത് ഖമേനിയുടെ പേരില്‍ പ്രതിഷേധം; പാകിസ്ഥാന്‍ കലാപച്ചുഴിയില്‍

'സ്വാതന്ത്ര്യ സമരത്തിലുള്ള കുറച്ച് നേതാക്കൻമാരെ മാത്രമേ നമുക്കറിയൂ; 'ഡാനി' കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും'

'അത് ദിലീപ് വിരുദ്ധ പ്രസ്താവനയല്ല'; മസ്തിഷ്‌ക മരണത്തിലെ ഡയലോഗിനെപ്പറ്റി കൃഷാന്ദ്

ഇറാനിലെ ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് അമേരിക്കക്കാര്‍, പിന്തുണ നാലിലൊന്ന് മാത്രം- സര്‍വേ

SCROLL FOR NEXT