Sreenadevi Kunjamma ഫെയ്സ്ബുക്ക്
Kerala

'50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ പരസ്യമായി മാപ്പ് എഴുതി നല്‍കണമെന്നും ഉദയഭാനു വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദയഭാനു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ പരസ്യമായി മാപ്പ് എഴുതി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉദയഭാനുവിനെതിരെ വിവാദ കുറിപ്പിട്ടത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനുവിന്റെ പരാതിയില്‍ നേരത്തെ അടൂര്‍ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. പൊതുപ്രവര്‍ത്തന ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 നവംബറിലാണ് ശ്രീനാദേവി സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Legal notice sent to Sreenadevi Kunjamma following the case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

'ഞാൻ ഹേറ്റ് കാമ്പയിനിങ്ങിന് ഇര, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു'; എംഎ നിഷാദ് പറയുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി

'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള പരാമര്‍ശം; വളച്ചൊടിക്കലിനെതിരെ മഞ്ജു പിള്ളയും മകളും

PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം