നെല്ലിയാമ്പതിയില്‍ റോഡില്‍ പുലി ചത്തനിലയില്‍ ടെലിവിഷൻ ദൃശ്യം
Kerala

നെല്ലിയാമ്പതിയില്‍ റോഡില്‍ പുലി ചത്തനിലയില്‍; അന്വേഷണം

നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരുപക്ഷേ വാഹനം ഇടിച്ചുമരിച്ചതാകാം എന്നാണ് വനംവകുപ്പ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ജീവന്‍ നഷ്ടപ്പെടാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുലിക്ക് ഒറ്റനോട്ടത്തിൽ മറ്റു ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും വനംവകുപ്പ് പറയുന്നു. പ്രായം കുറഞ്ഞ പുലിയാണ്. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ പുലിക്ക് ജീവൻ നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാകുകയുള്ളൂ എന്നും വനംവകുപ്പ് പറയുന്നു. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആനയും പുലിയും ഇടയ്ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങുന്നതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

SCROLL FOR NEXT