ഗവര്‍ണര്‍ക്ക് കേരള സര്‍വകലാശാല വിസി നല്‍കിയ കത്ത്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 
Kerala

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളി; ഗവര്‍ണറെ ചൊടിപ്പിച്ച വിസിയുടെ കത്ത് പുറത്ത് 

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കത്ത് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കത്ത് പുറത്ത്. ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി വിസി ഡോ. വി പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്. ഡി ലിറ്റ് ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയെന്നാണ് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. 

ഡിസംബര്‍ ഏഴിനാണ് വിസി ഗവര്‍ണ്ണറെ കത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ കേരള വിസി നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്. 

ഡി ലിറ്റ്  ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണര്‍ പറഞ്ഞത്. മര്യാദ കാരണം എല്ലാം തുറന്ന് പറയുന്നില്ല. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയതിന് പിന്നാലെ പിറ്റേദിവസം ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT