ശബരിമല എക്സ്‌പ്രസ് ഫയൽ ചിത്രം
Kerala

സന്നിധാനത്ത് മദ്യ വില്‍പ്പന, നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയില്‍. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ് പൊലീസിന്‍റെ പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി.

പൂ‍ർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് കർശന പരിശോധനകളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍ർട്ട്.

സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ ഇന്ന് വൈകുന്നേരം ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ഫ്രഷ് കട്ട്' അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നാളെ സംയുക്ത പരിശോധന

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ മുഖത്തടിച്ചു; പരാതിയുമായി 9ാം ക്ലാസ് വിദ്യാർഥി

'വല്ലോം മനസിലായോ മായ ? നല്ല സിനിമ നിങ്ങളെ തേടി വരണം'; മകളോട് മോഹൻലാൽ

'അത് ഞങ്ങളെ തകർത്തു കളഞ്ഞു, പിന്നെ കാണുന്നത് ഡോക്ടർമാർ സിപിആർ നൽകുന്നത്'; നടൻ പ്രദീപിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ