വിഷ്ണു 
Kerala

ഹെൽമറ്റ് ധരിച്ചെത്തി മദ്യവുമായി കടക്കും; പല ദിവസങ്ങളിലായി മോഷ്ടിച്ചത് 60,000 രൂപയുടെ മദ്യം; പിടിയിൽ

ബിവറേജസ് കോർപ്പറേഷന്റെ മണിപ്പുഴയിലെ സൂപ്പർമാർക്കറ്റിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിവറേജസ് സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം പതിവാക്കിയ യുവാവ് അവസാനം കുടുങ്ങി. വാകത്താനം പുതുശ്ശേരിയിൽ താമസിക്കുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി ടി എം വിഷ്ണു (30) ആണ് അറസ്റ്റിലായത്.

ബിവറേജസ് കോർപ്പറേഷന്റെ മണിപ്പുഴയിലെ സൂപ്പർമാർക്കറ്റിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ഹെൽമെറ്റ് ധരിച്ചെത്തി കടയിൽ നിന്ന് മദ്യം മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പല ദിവസങ്ങളിലായി 60,000 രൂപയുടെ മദ്യമാണ് സൂപ്പർമാർക്കറ്റിൽ നിന്ന് നഷ്ടപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യം മോഷണം പോയതായി കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാർ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി പരിശോധനയിൽ ബൈക്കുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ. സജീർ, സദക്കത്തുള്ള, എ.എസ്.ഐ അനിൽ, സി.പി.ഒ സത്താർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം