Locals clash with Kuthuparamba MLA KP Mohanan 
Kerala

'മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ടില്ല', കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച വാക്കുതര്‍ക്കമാണ് എംഎല്‍എയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍ കലാശിച്ചത്.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് അംഗന്‍വാടി ഉദ്ഘാടനത്തിനായി കെ പി മോഹനന്‍ എംഎല്‍എ പെരിങ്ങത്തൂരില്‍ എത്തിയത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോയപ്പോള്‍ ആയിരുന്നു വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്.

മാലിന്യ പ്രശ്‌നം നാട്ടുകാര്‍ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സ്ഥലത്ത് എത്തിയ കെ പി മോഹനൻ എം എൽ എയെ അവിടേക്ക് കയറ്റി വിടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടയുകയായിരുന്നു. ഇതിനിടെയിൽ കടന്നുപോകാൻ ശ്രമിച്ച എംഎൽഎയ്ക്കു നേരെയാണ് കൈയേറ്റമുണ്ടായത്. സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Locals protesters attempted to clash with Kannur Koothuparamba MLA KP Mohanan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

SCROLL FOR NEXT