പ്രതീകാത്മകം ഫയൽ
Kerala

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

94,75,090 പുരുഷന്‍മാരും 1,03,022 സ്ത്രീകളും 150 ട്രാന്‍സ് ജന്‍ഡേഴ്‌സും ബൂത്തിലെത്തി വോട്ട് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്. 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേര്‍ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്തു. ഇവരില്‍ 94,75,090 പുരുഷന്‍മാരും 1,03,022 സ്ത്രീകളും 150 ട്രാന്‍സ് ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ കണക്കുകള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 63.37 ശതമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അബ്‌സന്റി വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 തപാല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 2,00,00,247 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികര്‍ അപേക്ഷിച്ചു. ഇതില്‍ 8277 പേര്‍ ശനിയാഴ്ച വരെ വോട്ട് രേഖപ്പെടുത്തി അയച്ചു. വോട്ടെണ്ണല്‍ തുടങ്ങുന്നതു വരെ സര്‍വീസ് വോട്ട് സ്വീകരിക്കും.

ഓരോ മണ്ഡലത്തിലേയും കണക്കുകള്‍ ഇങ്ങനെ

(മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്റേഴ്‌സ്, പോളിങ് ശതമാനം എന്ന ക്രമത്തില്‍)

1 തിരുവനന്തപുരം: 1430531- 950829- 467078- 483722- 29- 66.47

2 ആറ്റിങ്ങല്‍: 1396807- 970517- 449212- 521292- 13- 69.48

3 കൊല്ലം: 1326648- 904047- 424134- 479906- 7- 68.15

4 പത്തനംതിട്ട: 1429700- 906051- 442897- 463148- 6- 63.37

5 മാവേലിക്കര: 1331880- 878360- 417202- 461155- 3- 65.95

6 ആലപ്പുഴ: 1400082- 1050726- 508933- 541791- 2- 75.05

7 കോട്ടയം: 1254823- 823237- 418285- 404946- 6- 65.61

8 ഇടുക്കി: 1250157- 831936- 425598- 406332- 6- 66.55

9 എറണാകുളം: 1324047- 904131- 450659- 453468- 4- 68.29

10 ചാലക്കുടി: 1310529- 942787- 460351- 482428- 8- 71.94

11 തൃശൂര്‍: 1483055- 1081125- 509052- 572067- 6- 72.90

12 ആലത്തൂര്‍: 1337496- 981945- 476187- 505753- 5- 73.42

13 പാലക്കാട്: 1398143- 1028627- 495567- 533051- 9- 73.57

14 പൊന്നാനി: 1470804- 1019889- 467726- 552148- 15- 69.34

15 മലപ്പുറം: 1479921- 1079547- 519332- 560211- 4- 72.95

16 കോഴിക്കോട്: 1429631- 1079683- 515836- 563835- 12- 75.52

17 വയനാട്: 1462423- 1075921- 520885- 555033- 3- 73.57

18 വടകര: 1421883- 1114950- 507584- 607362- 4- 78.41

19 കണ്ണൂര്‍: 1358368- 1048839- 485112- 563724- 3- 77.21

20 കാസര്‍ക്കോട്: 1452230- 1104331- 513460- 590866- 5- 76.04

ആകെ: 27749158- 19777478- 9475090- 10302238- 150- 71.27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT