എളമരം കരീം, ശശി തരൂർ  ഫെയ്സ്ബുക്ക്
Kerala

തരൂരിന് പിഎച്ച്ഡി, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീമിന് പ്രീഡിഗ്രി ; സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ...

കെ കെ ശൈലജ ബിഎസ് സി ബി എഡ് ബിരുദധാരിയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത ഇപ്രകാരമാണ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിഎസ് സി, നിയമ ബിരുദധാരിയാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എഎല്‍ബി ബിരുദധാരിയാണ്. ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി എഎം ആരിഫും എല്‍എല്‍ബിക്കാരനാണ്.

കെ കെ ശൈലജ പ്രചാരണത്തിൽ

എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍ എംഎസ് സി ബിരുദധാരിയാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംബിഎക്കാരനാണ്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി എംഎ, എംഫില്‍, കോട്ടയത്തെ കെ ഫ്രാന്‍സിസ് ജോര്‍ജ് ബിഎ, എല്‍എല്‍ബി, തൃശൂരിലെ കെ മുരളീധരന്‍ ബിഎ, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, വടകരയിലെ കെ കെ ശൈലജ ബിഎസ് സി ബി എഡ് എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത.

സുരേഷ് ​ഗോപി പ്രചാരണത്തിൽ

അടൂര്‍ പ്രകാശ് എല്‍എല്‍ബി, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംഎ ഹിസ്റ്ററി, സിപിഎം നേതാവ് എംവി ജയരാജന്‍ എല്‍എല്‍ബി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി എ ഇക്കണോമിക്‌സ് എന്നിങ്ങനെയാണ് വിദ്യാഭ്യാസം. കോഴിക്കോട്ടെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന് പ്രീഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യതയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കെ സുധാകരൻ പ്രചാരണത്തിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT