പ്രതീകാത്മക ചിത്രം 
Kerala

ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം. 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച്  ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയും ഇതുവരെ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT