പാലായില്‍ ലോറിക്ക് തീപിടിച്ചപ്പോള്‍ 
Kerala

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല

കത്തീഡ്രല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. കത്തീഡ്രല്‍ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു. ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പാലാ, ഈരാറ്റുപേട്ട ഫയർ സ്‌റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് ചേർന്നാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.

Lorry catches fire after hitting electric wire in Pala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

SCROLL FOR NEXT