ഫയല്‍ ചിത്രം 
Kerala

ജൂണ്‍ 19വരൈയുള്ള ലോട്ടറി നറുക്കെടുപ്പുകള്‍ റദ്ദാക്കി

ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 19വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി. ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ 7 മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍ -619 , 620 സ്ത്രീശക്തി  264 ,265 അക്ഷയ  501 , 502 കാരുണ്യാപ്ലസ്  372 ,373 നിര്‍മല്‍ 228 , 229 കാരുണ്യ  503 , 504 എന്നീ 12 ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ദാക്കുകയും, ഭാഗ്യമിത്ര  ബി എം 06 ലൈഫ് വിഷു ബമ്പര്‍ -ബി ആര്‍ 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. 

മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് ഭാഗ്യകുറി വകുപ്പ് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസവും ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT