M M Mani MLA  
Kerala

മത്സരിച്ചില്ലെങ്കില്‍ വിഷമമില്ല, തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് എം എം മണി

ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ ആയിരിക്കും മത്സരി ക്കുകയെന്ന് രാവിലെ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എം എം മണി എംഎല്‍എ. താന്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മത്സരിച്ചില്ലെങ്കില്‍ വിഷമമില്ലെന്നും എം എം മണി പ്രതികരിച്ചു.

ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ ആയിരിക്കും മത്സരി ക്കുകയെന്ന് രാവിലെ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും എംഎം മണിയുടെ പേര് മാത്രമായിരുന്നു സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് എംഎം മണിയെ തഴഞ്ഞുകൊണ്ട് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

നിങ്ങള്‍ പറയുമ്പോഴാണ് ഇതെല്ലാം താന്‍ അറിയുന്നതെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ള കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.

M M Mani MLA responds to news that he will not have a seat in the assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍

നോൺ-വെജിറ്റേറിയനേക്കാളും കൂടുതൽ പ്രോട്ടീൻ ഈ ഭക്ഷണത്തിന്

വെള്ളരിപ്രാവിനേപ്പോൽ ശാലിൻ സോയ

ഗതാഗതം നിയന്ത്രിച്ചാല്‍ പത്ത് മാര്‍ക്ക്; റോഡ് സേഫ്റ്റി കേഡറ്റായി വിദ്യാര്‍ഥികള്‍

SCROLL FOR NEXT