M V Govindan 
Kerala

'എന്താണ് ഇഡി നോട്ടീസ് വരാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു, ഇതൊക്കെ രാഷ്ട്രീയക്കളി'

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും അസംബ്ലി തെഞ്ഞടപ്പിന്റെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെയും കാലത്ത് ഇങ്ങനെ വന്നിരുന്നു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടീസ് ലഭിക്കാത്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നോട്ടീസ് വന്നതെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇങ്ങനെ ഒരു നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും അസംബ്ലി തെഞ്ഞടുപ്പിന്റെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെയും കാലത്ത് ഇങ്ങനെ വന്നിരുന്നു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടീസ് ലഭിക്കാത്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നോട്ടീസ് വന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇതൊക്കെ രാഷ്ട്രീയക്കളിയാണ്. ഇതൊക്കെ കേരളത്തിന് മനസിലാകില്ലേ?. ഒരു ലക്ഷം കോടിയുടെ വികസനത്തിന് നേതൃത്വം നല്‍കിയവരാണ് കിഫ്ബി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരു അറ്റംവരെ സഞ്ചരിച്ചാല്‍ കിഫ്ബിയുെട കൃത്യമായ പദ്ധതിയിലൂടെ മാത്രമേ ഏതൊരാള്‍ക്കും സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എത്രയോ കാലമായി യുഡിഎഫ് തുടങ്ങിയതാണ്. ഉമ്മന്‍ ചാണ്ടിയാണല്ലോ ഇത് തുടങ്ങിയത്. അതിനെ ഭാവനാപൂര്‍വം ഉപയോഗിച്ചുവെന്ന് മാത്രമല്ലേ ഇടതുമുന്നണി ചെയ്തുവച്ച തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടിയാണ്. ആ തെറ്റ് കേരളം ഫലപ്രദമായി അംഗീകരിച്ചതാണെന്നും ഗോവിന്ദന്‍ പറഞ്ഞു

എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഇഡിയോട് ചോദിച്ചിട്ട് ഇന്നുവരെ മറുപടി അവര്‍ പറഞ്ഞിട്ടില്ല. ഇത് ബിജെപിയുടെ രാഷ്രീയ നിലപാട് ആണ്. രാഷ്ട്രീയ നിലപാട് അടിസ്ഥാനപ്പെടുത്തി കേരളത്തെ തകര്‍ക്കാനാണ് ശ്രമം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഇത്. അല്ലാതെ മുഖ്യമന്ത്രിയോടും ഐസക്കിനോടുമുള്ള വെല്ലുവിളിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

M V Govindan responds to the Chief Minister receiving the ED notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷപ്പെട്ടത് സിനിമാ നടിയുടെ ചുവന്ന പോളോ കാറില്‍?; രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജ്ജിതം

'ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും'; ബോംബ് ഭീഷണി; പരിശോധന

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

സാമന്തയും രാജും വിവാഹിതരായി?; അതിഥികളായി 30 പേര്‍ മാത്രം; ചുവന്ന സാരിയണിഞ്ഞെത്തി വധു

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ കോടതിയിൽ

SCROLL FOR NEXT