പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം 
Kerala

'ബലാത്സംഗവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു; 14കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്'

പതിനാറുകാരന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരുവാരക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതി പൊലീസിനോട് സമ്മതിച്ചു. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഈ വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഇതേ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി. പതിനാറുകാരന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. യുവതിയുടെ അമ്മയും വീട്ടുകാരും ആണ്‍സുഹൃത്തിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്, കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയില്‍ റെയില്‍വേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നു കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആണ്‍ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇവര്‍ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് ലഭിക്കുന്ന വിവരം.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരമുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. കസ്റ്റഡിയിലുള്ള ആണ്‍ സുഹൃത്തിന് പുറമേ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

malappuram student murder update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചെയ്തു; യുവതിക്ക് അസഭ്യവര്‍ഷവും മര്‍ദനവും, സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കേരള കേന്ദ്ര സര്‍വകലാശാല:ഓണേഴ്സ് ബിരുദത്തിന് ജനുവരി 30 വരെ അപേക്ഷിക്കാം; പിജി കോഴ്സുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

യുഡിഎഫില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയപ്പോള്‍ സംരക്ഷിച്ചത് പിണറായി; ജെസി ഡാനിയേല്‍ പുരസ്‌കാരം ശാരദയ്ക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT