റഫ്സ മഹ്റൂഫ് 
Kerala

ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാൻ ശ്രമം, യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഉമ്മുല്‍ഖുവൈന്‍: യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് ഉമ്മുല്‍ഖുവൈന്‍ കടലിൽ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെടുകയായിരുന്നു. 

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല, നില തൃപ്തികരം; ആരോഗ്യ മന്ത്രി ചൊവ്വാഴ്ച ജില്ലയിലെത്തും

'എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഈ സാഡിസ്റ്റുകള്‍ വരും, പോയിനെടാ നാറികളേ, മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ എന്നു പറയാന്‍ കഴിയില്ലല്ലോ'

ആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ പിടികൂടിയത് 1.13 കിലോഗ്രാം എംഡിഎംഎ

SCROLL FOR NEXT