ഷൈജു സ്കറിയ ജയിംസ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

മകൾ പിറന്ന സന്തോഷം പങ്കുവച്ചു, പിന്നാലെ യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

നിത്യയ്ക്ക് കൂട്ടായി ആശുപത്രിയിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; യുകെയിൽ മലയാളി യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു. നെടുംകുന്നം മുളയംവേലി മുരിക്കാനിക്കൽ ഷൈജു സ്കറിയ ജയിംസ് (37) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ഷൈജുവിന്റെ ഭാര്യ നിത്യ പ്രസവിക്കുന്നത്. നിത്യയ്ക്ക് കൂട്ടായി ആശുപത്രിയിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

ഡെറിഫോഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്കു മുൻപാണ് ഷൈജു മകൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മൂത്ത മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയിൽ വന്നശേഷം കാന്റീനിലേക്കു പോയി. ഏറെനേരമായിട്ടും കാണാതെ വന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2 വർഷം മുൻപാണു കുവൈത്തിൽനിന്നു യുകെയിലേക്കു പോയത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സാണ്. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT