സജി ചെറിയാന്‍ ഫയല്‍
Kerala

സജി ചെറിയാന് കുരുക്കാകുമോ? മല്ലപ്പള്ളി പ്രസം​ഗത്തിൽ സിബിഐ അന്വേഷണം, ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസം​ഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസം​ഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

എന്നാൽ ഭരണ സ്വാധീനം ഉപയോ​ഗിച്ചു സജി ചെറിയാൻ കേസ് അട്ടിമറിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ​ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

പ്രസം​ഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണു താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസം​ഗത്തിൽ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എതിരെ പറഞ്ഞിട്ടുമില്ലെന്നും ആമുഖം വായിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിലുണ്ട്. അംബേദ്കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നിതലും ദുഃഖം ഉണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT