ഫയല്‍ ചിത്രം 
Kerala

കുട്ടികളിലെ പോഷകാഹാര കുറവ്; സ്കൂളുകളിലും അം​ഗൻവാടികളിലും ഇനി 'വിറ്റമിൻ അരി'

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും ഇ​നി മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പോ​ഷ​ക ഗു​ണ​ങ്ങ​ൾ വ​ർധി​പ്പി​ച്ച അ​രി

Author : സമകാലിക മലയാളം ഡെസ്ക്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും ഇ​നി മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പോ​ഷ​ക ഗു​ണ​ങ്ങ​ൾ വ​ർധി​പ്പി​ച്ച അ​രി (ഫോ​ർ​ട്ടി​ഫൈ​ഡ്). കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ർട്ടി​ഫൈ​ഡ് അ​രി വി​ത​ര​ണം സം​സ്ഥാ​ന​ത്ത് എ​ഫ്സിഐ ആ​രം​ഭി​ച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനാണ് നടപടി. 

ഇ​തി​നു പു​റ​മെ ജ​നു​വ​രി മു​ത​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ർ​ഡ് ഉട​മ​ക​ൾ​ക്കും ഫോ​ർ​ട്ടി​ഫൈ​ഡ് അ​രി​യാ​കും റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭി​ക്കു​ക​യെ​ന്നും എ​ഫ്സിഐ അ​റി​യി​ച്ചു. 2024 ഓ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ വ​ഴി പോ​ഷ​ക ഗു​ണ​ങ്ങ​ൾ വ​ർധി​പ്പി​ച്ച അ​രി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം. 

ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ​യി​ൽ ഗ​ർ​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും ഇ​രു​മ്പ്,​ ഫോ​ളി​ക് ആ​സി​ഡ്,​ വി​റ്റാ​മി​ൻ ബി 12 ​എ​ന്നി​വ​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ ചേ​ർ​ത്ത് പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കി​യ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

അതിരപ്പിള്ളി കണ്ട് മടങ്ങി; ദമ്പതികൾ സ‍ഞ്ചരിച്ച കാർ 15അടിയോളം താഴ്ചയിലേക്ക് മറി‍ഞ്ഞു; രക്ഷപ്പെടൽ

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍,കടബാധ്യത 5.07 ലക്ഷം കോടി; വിചിത്രവാദമെന്ന് പ്രതിപക്ഷം; കാലവര്‍ഷം എത്തി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'കുപ്പിയും കപ്പും' എറിയും! ലോകകപ്പ് വേദിയിൽ 'വെള്ളക്കുപ്പി' വിലക്കി ഫിഫ

'ഇസ്ലാം മതം സ്വീകരിക്കണം; മുസ്ലീം യുവാവുമായി പ്രണയത്തിലാകാന്‍ നിര്‍ബന്ധിച്ചു; സഹികെട്ട് ജോലി രാജിവച്ചു' പരാതിയുമായി വിപ്രോ മുന്‍ ജീവനക്കാരി

SCROLL FOR NEXT