man accused in a cannabis case escaped from Palakkad Court Special arrengement
Kerala

കഞ്ചാവ് കേസില്‍ ജയിലിലാകുമെന്ന് ഭയം, പ്രതി കോടതിയില്‍ നിന്ന് മുങ്ങി

പൊലീസിനെ വെട്ടിച്ച് കടന്നത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചാവ് കേസ് പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് നസീം നാസര്‍.

പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി മുങ്ങിയതെന്നാണ് സൂചന.

2017ലാണ് നസീം നാസറിനെ പൊലീസ് കഞ്ചാവുമായി പിടികൂടിയത്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങയ നാസര്‍ പിന്നീട് കോടതി നടപടികളുമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വമേധയാ ഹാജരാകുകയായിരുന്നു. എന്നാല്‍ കേസില്‍ വീണ്ടും റിമാന്‍ഡിലാകുമെന്ന സാഹചര്യം വന്നതോടെയാണ് നാസര്‍ കോടതിയില്‍ നിന്നും മുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

cannabis case accused Naseem Nassar escaped from from Palakkad Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT