police പ്രതീകാത്മക ചിത്രം
Kerala

'ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നു'; ചികിത്സ തേടിയെത്തിയ കോളജ് വിദ്യാര്‍ഥിനിയെ മന്ത്രവാദി ബലാത്സംഗം ചെയ്തു; അറസ്റ്റില്‍

പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. വിദ്യാര്‍ഥിനി, രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിന് അമ്മയോടൊപ്പം പറമ്പില്‍ കടവില്‍ താമസിക്കുന്ന ഇയാളുടെ അടുക്കല്‍ പോയത്. പൂജിച്ച ചരട് കെട്ടുന്നതിനായാണ് ഇവര്‍ മന്ത്രവാദിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പ്രശ്‌നം വച്ച് പൂജകള്‍ നടത്തണമെന്ന് കുഞ്ഞുമോന്‍ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു.

പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അവധി കഴിഞ്ഞ് കോളജിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോകുകയും വീണ്ടും ബലാത്സംഗം ചെയ്തുവെന്നുമാണു കേസ്.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Man arrested for sexually assaulting a college student under the guise of black magic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

SCROLL FOR NEXT