Man dies after being shocked by solar fence thiruvananthapuram palode 
Kerala

ദളിത് കോണ്‍ഗ്രസ് നേതാവ് സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആടിന് തീറ്റ വെട്ടാനായി പോയ വില്‍സണ്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് ഭാരുണാന്ത്യം. തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആടിന് തീറ്റ വെട്ടാനായി പോയ വില്‍സണ്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്ബാല്‍ കോളേജിന് പിന്നിലുള്ള സ്ഥലത്തെ സോളാര്‍ വേലിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാലോട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇപ്പോള്‍ പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലോട് തെന്നൂരിലെ ഐഎന്‍ടിയുസി തൊഴിലാളി കൂടിയാണ് വില്‍സണ്‍.

Man dies after being shocked by solar fence thiruvananthapuram palode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: നേതാക്കളുടെ കൂടിക്കാഴ്ച ഉടന്‍, തീരുമാനം ഇന്നു തന്നെ?

പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

ദിവസവും ഒരു സ്ട്രോബറി കഴിച്ചാൽ ​ഗുണങ്ങളേറേ

ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

'ഇങ്ങനെയുള്ള പൊലീസുകാരുമുണ്ട്'; 26 വയസ്സിൽ എസ്ഐ ആകുന്നവരുടെ ജീവിതമാണ് 'ദൃഢ'മെന്ന് തിരക്കഥാകൃത്തുക്കള്‍

SCROLL FOR NEXT