ദയാനന്ദൻ, ടിഎം ജോസഫ് 
Kerala

സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചു; തർക്കത്തിനിടെ അടിയേറ്റ് 62കാരൻ മരിച്ചു

കാരിച്ചാൽ തുണ്ടിൽ ടിഎം ജോസഫ് (62) ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് കാരിച്ചാലിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഒരാൾ മരിച്ചു. കാരിച്ചാൽ തുണ്ടിൽ ടിഎം ജോസഫ് (62) ആണ് മരിച്ചത്. ജോസഫിനെ അടിച്ച വീയപുരം നന്ദ​ഗിരി കോളനിയിലെ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ ‌വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കാരിച്ചാൽ അച്ചൻ മുക്ക് ഭാഗത്ത് വച്ച് എഫ്സിഐ ഗോഡൗണിലെ ജോലിക്കാരനായ ദയാനന്ദൻ സഞ്ചരിച്ച സ്കൂട്ടറും ജോസഫ് സഞ്ചരിച്ച സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഹരിപ്പാട് വീയപുരം ഭാ​ഗത്തേക്ക് സൈക്കിളിൽ വരികയായിരുന്നു ജോസഫ്.

സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കവും അടിപിടിയുമുണ്ടായി. ഇതിനിടെ ദയാനന്ദന്റെ അടിയേറ്റ് ജോസഫ് വീഴുകയായിരുന്നു. ബോധരഹിതനായ ജോസഫിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടം, സുരക്ഷ ആശങ്ക

'നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല'; പകരമെത്തുന്നത് ഈ നടി; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

SCROLL FOR NEXT