തിരുവനന്തപുരം; മദ്യലഹരിയിൽ എത്തി വീടിന് തീവച്ച് യുവാവ്. തിരുവനന്തപുരം വർക്കലയിലാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ വീട്ടിൽ എത്തിയ ആത്മഹത്യാ ഭീഷണി മുഴക്കിയതിനു ശേഷം വീടിനു തീവെക്കുകയായിരുന്നു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്. തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചു.
ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവമുണ്ടായത്. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. സംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു.
ഗോപകുമാറിന്‍റെ പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്‍റെ ഭാര്യ ഒരു വർഷത്തോളമായി ഇയാളിൽ നിന്ന് മാറി ആണ് താമസിക്കുന്നത്. ഗോപകുമാർ മദ്യപിച്ച് വീട്ടിൽ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട്. ഗോപകുമാർ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവർ അടുത്ത വീട്ടിലേക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാർ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു എന്നാണ് വർക്കല പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ വർക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയിൽ എടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates