കൊലപാതകം നടന്ന സ്ഥലം, പിടിയിലായ ഫാജിസ് ടെലിവിഷന്‍ ദൃശ്യം
Kerala

പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടു പേർ പിടിയിൽ

മുൻ വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ ലാൽജു (40) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. ഫാജിസും ചോറ് അച്ചുവുമാണ് പിടിയിലായത്. മുൻ വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം.

കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ലാൽജു. ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടക്കുന്നത്. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റ ജോജിയുടെ നില ​ഗുരുതരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. ബന്ധുവീട്ടിൽ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT