പ്രതീകാത്മക ചിത്രം 
Kerala

ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; 50കാരന്‍ വെട്ടേറ്റു മരിച്ചു

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി ആണ് കൊല്ലപെട്ടത്. 50 വയസായിരുന്നു. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT