Kerala

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ ക്യൂ തെറ്റിച്ചു; ജീവനക്കാരനുമായി തര്‍ക്കം; പരിഹരിക്കാനെത്തിയ യുവാവിന് കുത്തേറ്റു

ബെവ്‌കോ ഔട്ട് ലെറ്റില്‍  മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബെവ്‌കോ ഔട്ട് ലെറ്റില്‍  മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തര്‍ക്കം പരിഹരിക്കാനെത്തിയ വെടിവച്ചാന്‍കോവില്‍ സ്വദേശി കിരണിനാണ് വെട്ടേറ്റത്. 

മദ്യം വാങ്ങാനെത്തിയ വില്‍പ്പനക്കാരന്‍ ക്യൂ തെറ്റിച്ച് മുന്നില്‍ കയറി. ഇത് ജീവനക്കാരന്‍ വിലക്കി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കം പരിഹരിക്കുന്നതിനായി എത്തിയ കിരണിനെ ബാഗില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിലും കയ്യിലുമാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. 

ഇയാള്‍ രക്ഷപെട്ട ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാലരാമപുരം പ്രദേശങ്ങളില്‍ കത്തി വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ; നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

Weekly Rashi Phalam (March 30- April 05, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

റിക്കല്‍ടന്‍ 81, രോഹിത് 78; തോറ്റ് തുടങ്ങുന്ന പതിവ് വിട്ട് മുംബൈ ഇന്ത്യൻസ്; ത്രില്ലറിൽ കെകെആറിനെ തുരത്തി

8,000 രൂപയുടെ 'ഇല്ലത്തരസി' കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി...

കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക

SCROLL FOR NEXT