മണർകാട് പള്ളി, ഫയൽ 
Kerala

ആയിരക്കണക്കിന് മുത്തുക്കുടകള്‍, മണര്‍കാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാള്‍; 'കുരിശുപള്ളികളിലേക്കുള്ള റാസ' നാളെ

വ്യാഴാഴ്ചയാണ് പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ആദ്ധ്യാത്മിക ഘോഷയാത്ര 'കുരിശുപള്ളികളിലേക്കുള്ള റാസ' നാളെ. ആയിരക്കണക്കിന് മുത്തുക്കുടകളുടെയും നൂറുകണക്കിന് പൊന്‍- വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന റാസയില്‍ പ്രാര്‍ഥനാ ഗീതങ്ങള്‍ ആലപിച്ച് ആയിരങ്ങളാണ് പങ്കെടുക്കുക.

സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് പെരുനാള്‍ ദിനങ്ങളില്‍ താഴത്തെ പള്ളിയില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്‍മേല്‍ കുര്‍ബാനയും ബുധനാഴ്ച അഞ്ചിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് യാക്കോബായ സഭ മെത്രോപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.

വ്യാഴാഴ്ചയാണ് പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് നടതുറക്കല്‍. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ പ്രദര്‍ശനം 14വരെ ഉണ്ടായിരിക്കുന്നതാണ്. സന്ധ്യാനമസ്‌കാരത്തെത്തുടര്‍ന്ന് പതിനാലിനു വൈകുന്നേരം ആറിന് നട അടയ്ക്കുന്നതോടെയാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പെരുന്നാളിന് പരിസമാപ്തിയാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT