ശബരിമല / ഫയല്‍ ചിത്രം 
Kerala

മണ്ഡലകാലത്തിന് പരിസമാപ്തിയാകുന്നു ; ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

ഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ ഇന്ന് നടക്കും. ഉച്ചക്ക് പതിനൊന്ന് നാല്‍പ്പതിനും പന്ത്രണ്ട് ഇരുപതിനും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡല പൂജ. രാത്രി ഹരിവരാസനം പടി നട അടക്കുന്നതോടെ മണ്ഡല കാലത്തിനു സമാപനമാകും.

മണ്ഡല പൂജയ്ക്ക് മുന്നോടിയായി ഇന്നലെ തങ്ക അങ്കി ചാര്‍ത്തി അയ്യന് മഹാ ദീപാരാധന നടത്തി. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 6.20 ഓടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിയത്. 22 ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ ആദ്യം സ്വീകരിച്ചു. 

പതിനെട്ടാം പടി കയറിയ തങ്ക അങ്കി പേടകം കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. ശേഷം, സോപാനത്തു വെച്ച് തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി ശ്രീ കോവിലിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി അയ്യപ്പന് മഹാ ദീപാരാധന. ദര്‍ശന സായൂജ്യമണിഞ്ഞ് നൂറ് കണക്കിന് തീര്‍ത്ഥാടകരും. 

ഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും. അടുത്തമാസം 14 നാണ് മകരവിളക്ക്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ റ്റി പി സി ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT