Maniyanpilla Raju ഫെയ്‌സ്ബുക്ക്
Kerala

വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. അപകടസമയം മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു.

കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവിൽ 'ഹിറ്റ് ആൻഡ് റൺ' കേസ് മാത്രമാണ് മണിയൻ പിള്ള രാജുവിനെതിരെയുള്ളത്.

ഫെബ്രുവരി അഞ്ചിന് രാത്രിയാണ് തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോയിരുന്നു.

ഭയന്ന് പോയതിനാലാണ് താൻ കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയൻപിള്ള രാജു പ്രതികരിച്ചത്. വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.

Maniyanpilla Raju gets clean chit in accident case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

'തിരക്കഥയിലെ ആശയക്കുഴപ്പം, 'അതിമനോഹരം' ഷൂട്ട് നിര്‍ത്തിവച്ചു'; വാര്‍ത്തകള്‍ക്കെതിരെ തരുണ്‍ മൂര്‍ത്തി

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

ഭവന വായ്പ എടുക്കാന്‍ പോകുകയാണോ?; ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടരുത്, എന്തുകൊണ്ട്?

'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT