Maria Jose  
Kerala

മരിയ ജോസ് തുടര്‍ച്ചയായി 100 ഹാഫ് മാരത്തോണ്‍ ചെയ്യുന്ന ആദ്യ മലയാളി

ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലെ 7 ജില്ലകളിലുമായാണ് ഹാഫ് മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തുടര്‍ച്ചയായി 100 ഹാഫ് മാരത്തോണ്‍ ചെയ്യുന്ന ആദ്യ മലയാളിയായി കണ്ണൂര്‍ മുഴുപ്പിലങ്ങാടി സ്വദേശി മരിയ ജോസ്. ജൂലൈ 7ന് ആരംഭിച്ച മാരത്തണ്‍ ഇന്ന് തൃശ്ശൂരില്‍ 100 ദിവസം പൂര്‍ത്തിയാക്കി. നൂറ് ദിവസം കൊണ്ട് ആകെ 2110 കി.മീ ഓടിയാണ് മരിയ ജോസ് ഈ നേട്ടം സ്വന്തമാക്കിയത്. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മരിയ ജോസിനെ ഹാരമണിയിച്ച് അനുമോദിച്ചു.

ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലെ 7 ജില്ലകളിലുമായാണ് ഹാഫ് മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്. അപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി 67-ാം ദിവസത്തെ ഹാഫ് മാരത്തോണും തൃശ്ശൂരില്‍ വച്ചായിരുന്നു സംഘടിപ്പിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ മരിയ ജോസ് റേസ് വാക്കിങ്ങില്‍ ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ നേടിയിട്ടുണ്ട്. മാരത്തോണുകള്‍ പങ്കെടുത്തു തുടങ്ങിയിട്ടു അധികകാലമായിട്ടില്ല. ജീവിതശൈലീ രോഗങ്ങളില്‍ നിന്നുള്ള മോചനവും, ഹൃദയാരോഗ്യ സംരക്ഷണവും, ലഹരി വിരുദ്ധ സന്ദേശവും ഈ മാരത്തോണ്‍ ചലഞ്ചിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

എന്‍ഡ്യൂറന്‍സ് അത്ലറ്റ് സ് ഓഫ് തൃശ്ശൂര്‍, ഫിറ്റ്‌നെസ്സ് മെസ്സഞ്ചര്‍, ഫിറ്റ്‌നെസ് ഫ്രീക്ക്‌സ്,പാറളം റണ്ണേഴ്‌സ് ആന്‍ഡ് പാല്‍സ് തുടങ്ങിയ സ്‌പോര്‍ട്‌സ് ക്ലബുകളാണ് ഈ കായികക്കൂട്ടായ്മ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധങ്ങളായ റണ്ണിംഗ് ക്ലബ്ബുകളും കായികപ്രേമികളും പല ദിവസങ്ങളിലായി ഈ റെക്കോര്‍ഡ് ശ്രമത്തിന്റെ ഭാഗമാകുകയുണ്ടായി.

Maria Jose becomes the first Malayali to complete 100 consecutive half marathons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT