മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് പിന്തുണ നല്‍കി ബിജെപി 
Kerala

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് പിന്തുണ നല്‍കി ബിജെപി. മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് - 10, യുഡിഎഫ് - 8, എന്‍ ഡി എ - 4, വിമതര്‍ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.

എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഒരു വിമതന്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നേരത്തെ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.

24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് വിമതരായിരുന്നു.

Mattathur vice President election bjp vote to congress candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

ഭര്‍ത്താവിന്റെ ക്രൂര പീഡനം: നാല് മാസം ഗര്‍ഭിണിയായ ഡല്‍ഹി പൊലീസ് കമാന്‍ഡോ കൊല്ലപ്പെട്ടു

ജീത്തു ജോസഫിന്റെ ആവറേജ് ത്രില്ലർ; 'വലതുവശത്തെ കള്ളൻ'- റിവ്യൂ

'എനിക്ക് പാര്‍ലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാല്‍ ഊളമ്പാറയ്ക്ക് അയക്കണം': വെള്ളാപ്പള്ളി നടേശന്‍

ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ, ബിടെക്, സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT