ഏബല്‍ 
Kerala

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍.

ഇന്നലെയാണ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റു ചെയ്ത ഏബലിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഏബലിന്റെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്നാണ് വിവരം. കൂടുതല്‍ പെണ്‍കുട്ടികള്‍ ഏബലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഏബലിനെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

MBBS student arrested for circulating nude images of female medical students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാ​ഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൂന്നു കോടി നല്‍കിയാല്‍ മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍

ജയിച്ചേ മതിയാകൂ... ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 ഇന്ന്; അയ്യർക്ക് നിർണായകം