എംസി മായിന്‍ഹാജി 
Kerala

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ അസാധാരണ ഉത്തരവിലൂടെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലീം ലീഗ് നേതാവ് എംസി മായിന്‍ഹാജിയാണ് പുതിയ ചെയര്‍മാന്‍. ബോര്‍ഡില്‍ ഒന്‍പത് അംഗങ്ങളാണ് ഉള്ളത്. അമുസ്ലീം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തില്ല.

കുറുക്കോളി മൊയ്തീന്‍, സിറാസ് ഡി കാപ്‌സി, തൊടിയൂര്‍ മമ്മദ് കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ്, സലാഹി മദീന ബീഗം, മുസ്തഫല്‍ ഫൈസി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീന്‍ വഖഫ് ബോര്‍ഡില്‍ ഇടംപിടിച്ചത്.

ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ അസാധാരണ ഉത്തരവിലൂടെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇന്നുതന്നെ പുതിയ സമിതി യോഗം ചേരും. അമുസ്ലീം അംഗങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ പുനഃസംഘടനയില്‍ ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചു.

MC Mayin Haji is the Chairman of the Wakf Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്