ബധിരമൂക കലാകാരൻമാർ മാത്രം അഭിനയിച്ച സിനിമയാണ് ‘മൗനാക്ഷരങ്ങൾ’. ചിത്രത്തിൽ രാഷ്ട്രീയനേതാവിന്റെ വേഷമായിരുന്നു ദിനൂപിന്. അധ്യാപികയായാണ് റെജില വേഷമിട്ടത്. ഷൂട്ടിങ് സെറ്റിൽ വച്ച് ഒരു വർഷം മുൻപ് കണ്ടുമുട്ടിയ ഇരുവരും അടുത്ത സുഹൃത്തുകളായി. പരസ്പരം മനസ്സിലാക്കിയ ഇരുവരും മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചു.
ഇന്നലെ ചുണ്ടപ്പുറം പനോളിക്കാവ് പരദേവതാക്ഷേത്രത്തിൽവെച്ച് ദിനൂപ് റെജിലയെ മിന്നുചാർത്തി. താമരശ്ശേരി ഡെഫ് സെന്റർ അംഗമായ ദിനൂപ് കൊത്തുപണി വിദഗ്ധനും കൂടിയാണ്. കൊടുവള്ളി സ്വദേശികളായ രാഘവന്റെയും രുക്മിണിയുടെയും മകളാണ് റെജില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates