പ്രതീകാത്മക ചിത്രം 
Kerala

ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ മധ്യവയസ്‌കന്റെ നഗ്‌നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പെണ്‍കുട്ടി, പരാതി

കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്‍ ലൈംഗികചേഷ്ടയോടെ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് മോശം അനുഭവം ഉണ്ടായതെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. നഗ്നതാപ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ത്ഥിനി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിലിരിക്കുമ്പോഴാണ് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ബസിലിരുന്ന മധ്യവയസ്‌കന്‍ ലൈംഗികചേഷ്ടയോടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും