ഫയല്‍ ചിത്രം 
Kerala

മിൽമ റിച്ച് 30 രൂപ, മഞ്ഞ കവർ 25; ഇന്നുമുതൽ കൂടിയ നിരക്ക് 

സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി. കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ച് (പച്ച കവർ) അര ലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോ‍ൺഡ് (മഞ്ഞ കവർ) അര ലിറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായുമാണ് കൂട്ടിയത്. പുതുക്കിയ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടിനം നീല പാക്കറ്റുകളിലു‍ള്ള പാലിന് വില വർധിപ്പിച്ചിട്ടില്ല.

വില വർധന സർക്കാർ അറിഞ്ഞി‍ല്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പച്ച, മഞ്ഞ പാക്കറ്റുകൾ ഒഴികെയുള്ളവയ്ക്കെല്ലാം വില കൂട്ടിയിരുന്നെന്നാണ് മിൽമയുടെ വിശദീകരണം. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും  83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന