Milma file
Kerala

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നതെന്നും ലിറ്ററിന് 4 രൂപ കൂട്ടുമ്പോള്‍ മൊത്തം വര്‍ധനയുടെ 83.75% തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു. ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബര്‍ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വര്‍ധിപ്പിച്ചത്.

പാല്‍, തൈര് വില

ഡബിള്‍ ടോണ്‍ഡ് മില്‍ക് (500 മില്ലി- മില്‍മ സ്മാര്‍ട്) മഞ്ഞ കവറിന്റെ വില 25 രൂപയില്‍ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 28 രൂപയാണ് ഉണ്ടായിരുന്നത്.

മില്‍മ പ്രൈഡ് (500 മില്ലി- ഹോമോജനൈസ്ഡ്) ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക് (500 മില്ലി- ഹോമോജനൈസ്ഡ്) പച്ച കവറിന് ഇനി 32 രൂപ നല്‍കണം. നേരത്തെ 29 രൂപയായിരുന്നു. തൈര് (ക്ലാസിക് - 525 ഗ്രാം) 35 രൂപയില്‍ നിന്ന് 40 രൂപയായാണ് വര്‍ധിപ്പിച്ചത്.

Milma milk price to increase from tomorrow; know the rate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പെറുവിലെ 'തൊട്ടിലുകളി'ലും ഹാളണ്ട് തരംഗം: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രിയ താരത്തിന്റെ പേരിട്ട് ആരാധകര്‍

ആടിത്തിമിർക്കാൻ അഭിമന്യുവും ബിബിൻ ജോർജും; 'പൊടിപൂരം' ടൈറ്റിൽ പോസ്റ്റർ

കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ; ₹9,00,000 അഡ്വാന്‍സ്

മരുന്നില്ലാതെ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം; ഡയറ്റിലെ ചില മാറ്റങ്ങൾ ശ്രദ്ധിക്കാം