മന്ത്രി കെ മുരളീധരൻ  ഫയൽ
Kerala

ആരും ദേശസ്നേഹം പഠിപ്പിക്കാൻ നോക്കേണ്ട; വന്ദേമാതരം വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കാൻ നോക്കേണ്ടെന്നും സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനച്ചടങ്ങിനിടെ വന്ദേമാതരം പൂർത്തിയാക്കും മുൻപ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമനടപടികൾ വന്നാൽ നോക്കിക്കൊള്ളാമെന്നും അജണ്ടയിൽ ഈശ്വരപ്രാർത്ഥന മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാസർകോട് നടന്ന ഉദ്ഘാടന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചപ്പോഴാണ് മന്ത്രി കെ. മുരളീധരൻ, ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി., കല്ലട്ര മാഹിൻ എംഎൽഎ. എന്നിവർ കസേരയിൽ ഇരുന്നത്. ഗാനം പാടിത്തീരുന്നതിന് മുൻപ് തന്നെ ഇവർ ഇരുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. ഗാനമാലപിക്കുമ്പോൾ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അനാദരവ് കാട്ടിയെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി മുരളീധരൻ രംഗത്തെത്തിയത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി പാടണമെന്ന നിർദ്ദേശങ്ങൾക്കെതിരെ കോൺഗ്രസ് നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.

Responding to the controversy over sitting down during the rendition of Vande Mataram at an official function in Kasaragod, Kerala Minister K Muraleedharan asserted that no one needs to teach him patriotism and that central protocols will not be forced on state government events.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

പവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

'എന്തിന്, എന്ത് കാര്യത്തിന്'! പന്ത് ചുരണ്ടല്‍ അന്വേഷിക്കില്ല

"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില