Minister M B Rajesh ഫയൽ
Kerala

പോറ്റിയേ കേറ്റിയേ പാട്ട് കോണ്‍ഗ്രസ് മറന്നോ?, സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കില്‍ വീണ്ടും ആ വിഷയം ചര്‍ച്ച ചെയ്യണം. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയത് 2004-ലാണ്. കെ സി വേണുഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നും എം ബി രാജേഷ് പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

'ശബരിമലയിലെ വിഷയം ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്നില്ലല്ലോ?. അവര്‍ എന്തുകൊണ്ടാണ് അതില്‍ നിന്ന് പിന്നാക്കം പോയതെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. പോറ്റിയേ കേറ്റിയേ എന്നായിരുന്നു അവരുടെ പാട്ട്. ഇപ്പോള്‍ അവര്‍ അത് പാടുന്നില്ല. പോറ്റി ശബരിമലയില്‍ കയറിയത് 2004ലാണ്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ സി വേണുഗോപാല്‍ ആണ്'- എം ബി രാജേഷ് പറഞ്ഞു.

Minister M B Rajesh challenges the congress to raise the gold theft allegation again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയിൽ മഹായുതി തരം​ഗം; ഉദ്ധവ്- രാജ് സഖ്യത്തിന് കനത്ത അടി; ബിഎംസി തെര‍ഞ്ഞെടുപ്പ് എക്സിറ്റ് പോൾ‌

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

പുലികളി സെല്‍ഫി പോയിന്റ്, ഉത്തരം നല്‍കിയാല്‍ സമ്മാനം ! കലോത്സവ നഗരിയില്‍ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' സ്റ്റാള്‍ സൂപ്പര്‍ഹിറ്റ്

ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി

സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

SCROLL FOR NEXT