സ്‌കൂള്‍ കലോത്സവ വേദിയില്‍ എത്തിയ ആര്‍ ബിന്ദു 
Kerala

'ഞാനും ഒരു കഥകളി കലാകാരിയായിരുന്നു'; ഏറ്റവും പ്രിയപ്പെട്ട മത്സരം കാണാന്‍ മന്ത്രിയെത്തി, കുട്ടികള്‍ക്കൊപ്പം ഒപ്പം ചേര്‍ന്ന് ആര്‍ ബിന്ദു

വേദിയില്‍ വേഷമിട്ട് കഥകളി അവതരിപ്പിക്കുന്ന കുട്ടികളെ കാണുമ്പോള്‍, അത് ഒരു ദൃശ്യാനുഭവം മാത്രമല്ല, തന്റെ സ്വന്തം കലോത്സവ ദിനങ്ങളിലേക്കുള്ള ഒരു ഓര്‍മയാത്ര കൂടിയായി മാറിയെന്ന് മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിലെയും സര്‍വകലാശാല കലോത്സവത്തിന്റെയും കഥകളി ഓര്‍മകള്‍ പങ്കുച്ച് മന്ത്രി ആര്‍ ബിന്ദു. കുട്ടികള്‍ക്കൊപ്പം കഥകളി മുദ്രകള്‍ കാണിച്ചും ആശാന്മാരെയും സന്ദര്‍ശിച്ചും മന്ത്രിയുടെ ഒപ്പം ചേരല്‍ മത്സരാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.

ആര്‍ ബിന്ദു മത്സരവേദിയില്‍
ആര്‍ ബിന്ദു മത്സരാര്‍ഥികള്‍ക്കൊപ്പം മുദ്രകള്‍ കാണിക്കുന്നു

'ഞാനും ഒരു കലാകാരിയായിരുന്നു. ഒരു കഥകളിക്കാരി തന്നെ', മന്ത്രി ബിന്ദുവിന് ഇത് ഒരു ഔദ്യോഗിക സന്ദര്‍ശനം മാത്രമായിരുന്നില്ല. സ്വന്തം ബാല്യകാല ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കുകൂടിയായിരുന്നു. വിദ്യാര്‍ത്ഥിനിയായി സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ സജീവ സാന്നിധ്യമായിരുന്ന മന്ത്രി, 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രക്ഷാധികാരിയായാണ് ഇത്തവണ വേദിയിലെത്തിയത്.

സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി അവതരിപ്പിച്ച വിദ്യാര്‍ഥിനിയായ ആര്‍ ബിന്ദു

തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളി മത്സരം കാണാനായാണ് മന്ത്രി കലോത്സവത്തിലെ നിത്യകല്യാണി വേദിയിലെത്തിയത്. വേദിയില്‍ വേഷമിട്ട് കഥകളി അവതരിപ്പിക്കുന്ന കുട്ടികളെ കാണുമ്പോള്‍, അത് ഒരു ദൃശ്യാനുഭവം മാത്രമല്ല, തന്റെ സ്വന്തം കലോത്സവ ദിനങ്ങളിലേക്കുള്ള ഒരു ഓര്‍മയാത്ര കൂടിയായി മാറിയെന്ന് മന്ത്രി പറഞ്ഞു. ചമയിക്കുന്ന കുട്ടികളെ കണ്ടും പ്രോത്സാഹിപ്പിച്ചും അവര്‍ക്കൊപ്പം മുദ്രയും ചുവടും വച്ചും മന്ത്രി അവരില്‍ ഒരാളായി. കോളജ് തലം വരെയും മന്ത്രി ആര്‍ ബിന്ദു കഥകളി അരങ്ങിലെത്തിച്ചിട്ടുണ്ട്. സമ്മാനവും നേടിയിട്ടുണ്ട്. അനുഷ്ഠാന കലകളെ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ അഭിനന്ദനാര്‍ഹരാണെന്നും മന്ത്രി പറഞ്ഞു.

Minister R. Bindu arrives at the State School Arts Festival venue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ബിജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; മുഖ്യമന്ത്രി ഉത്തരവിട്ടു

SCROLL FOR NEXT