മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍  
Kerala

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍

പൊതുപരിപാടി അലങ്കോലമാക്കിയതിന് കണ്ടാലറിയാവുന്ന 40ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. സമരമെന്ന പേരില്‍ എസ്എഫ്‌ഐക്കാര്‍ തോന്നിയത് ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ ആ വിരട്ടലിന് മുന്നില്‍ വ്യക്തിപരമായി ഞാനോ ഉന്നത വിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം എസ്എഫ്‌ഐക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല.

ബിരുദം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്‌ഐ അലങ്കോലമാക്കാന്‍ ശ്രമിക്കരുതായിരുന്നു. 'സഖാവെ ഒരു ചോദ്യം' എന്ന് സദസ്സില്‍ നിന്ന് ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞപ്പോള്‍ അതങ്ങ് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം താന്‍ ആ വേദിയില്‍ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തില്‍. പ്രതിഷേധിക്കാനും ബാനര്‍ ഉയര്‍ത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തതെന്നും റോജി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ബിരുദദാന ചടങ്ങിനിടെയാണ് ഇന്നലെ മഹാരാജാസ് കോളജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. മഹാരാജാസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തിയതോടെ മറ്റ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും മന്ത്രിയോട് പ്രതിഷേധിച്ചു.

തുടര്‍ന്ന്, ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ മന്ത്രിയെ വളഞ്ഞതോടെ സുരക്ഷാ ജീവനക്കാരും പൊലീസും ഇടപെട്ടു. പ്രസംഗം പൂര്‍ത്തിയാക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു. പൊതുപരിപാടി മനഃപൂര്‍വ്വം അലങ്കോലപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 40ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ റോജി എം ജോണിന് പിന്തുണയറിയിച്ച് രംഗത്തെത്തി.

Minister Roji M John responds to SFI protest in Maharajas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ